Monday, September 29, 2008

ആണവക്കരാര്‍ ഇന്ന് സെനറ്റില്‍; റൈസിന്റെ സന്ദര്‍ശനം നീളും


വാഷിങ്ടണ്‍: ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാകാനുള്ള അവസാന കടമ്പ തിങ്കളാഴ്ചയോടെ കടന്നേക്കും. തിങ്കളാഴ്ച യു.എസ്. സെനറ്റിന്റെ പരിഗണനയ്ക്കുവരുന്ന കരാര്‍ വൈകാതെ വോട്ടിനിടും. ശനിയാഴ്ച ജനപ്രതിനിധിസഭ പാസ്സാക്കിയ കരാറിന് സെനറ്റിന്റെ അംഗീകാരംകൂടി കിട്ടുന്നതോടെ മൂന്നുവര്‍ഷമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാര്‍ യാഥാര്‍ഥ്യമാകും. എന്നാല്‍, കരാര്‍ ഒപ്പിടാന്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ഒക്ടോബര്‍ മൂന്നിന് ഇന്ത്യയിലെത്തില്ലെന്നാണ് സൂചന.

സെനറ്റിന്റെ വിദേശകാര്യ സമിതി കരാറിന് അംഗീകാരം നല്‍കിക്കഴിഞ്ഞ സാഹചര്യത്തില്‍ സെനറ്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഔപചാരിക ചടങ്ങുമാത്രമാകും. തിങ്കളാഴ്ച സെനറ്റ് ചേരുമ്പോള്‍ത്തന്നെ (ഇന്ത്യന്‍ സമയം രാത്രി 8.....


No comments: