ചെന്നൈ:യാത്രാവരുമാനത്തില്‍ ദക്ഷിണറെയില്‍വേക്ക് ചരിത്രനേട്ടം. മൊത്തവരുമാനത്തിന്റെ 50 ശതമാനവും യാത്രാവരുമാനത്തില്‍നിന്നാണ്. 2007-08 കാലയളവില്‍ ദക്ഷിണ റെയില്‍വേയുടെ യാത്രാവരുമാനം 2065 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധന. 2006-07 കാലയളവില്‍ യാത്രാവരുമാനം 1704.54 കോടി രൂപയായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ട്. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന രണ്ടു ലക്ഷമാണ്. മറ്റു യാത്രാസംവിധാനങ്ങളിലെ ചെലവുകളിലുള്ള വര്‍ധന യാത്രക്കാരെ തീവണ്ടികളിലേക്ക് ആകര്‍ഷിക്കുന്നുവെന്നതാണ് ഇതിനു പ്രധാന കാരണം. കഴിഞ്ഞ രണ്ടു റെയില്‍വേ ബജറ്റുകളിലും യാത്രക്കൂലി വര്‍ധിപ്പിക്കാത്തതും ഇതിനു സഹായകമായി.....
No comments:
Post a Comment