Sunday, September 28, 2008

ആണവക്കരാറിന് യു.എസ്. പ്രതിനിധിസഭയുടെ അംഗീകാരം


ഇനി വേണ്ടത് സെനറ്റിന്റെ സമ്മതി
കരാര്‍ ഒപ്പിടാന്‍ കോണ്ടലീസ ഡല്‍ഹിയിലെത്തും

വാഷിങ്ടണ്‍: 25ന് നടന്ന മന്‍മോഹന്‍ സിങ്-ജോര്‍ജ് ബുഷ് കൂടിക്കാഴ്ചയില്‍ ഇന്ത്യ-യു.എസ്. ആണവക്കരാര്‍ ഒപ്പിടുകയെന്ന ഇരു ഭരണകൂടങ്ങളുടെയും ആഗ്രഹം സഫലമായില്ലെങ്കിലും, കരാര്‍ ഒരു സുപ്രധാന കടമ്പകൂടി പിന്നിട്ടു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ രണ്ടു സഭകളിലൊന്നായ ജനപ്രതിനിധിസഭ കരാറിന് അംഗീകാരം നല്‍കി. രണ്ടാമത്തെ സഭയായ സെനറ്റ് കൂടി അംഗീകാരം നല്‍കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും കരാറില്‍ അന്തിമ ഒപ്പ് ചാര്‍ത്താനാവും.

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ആണവക്കരാറിന് അംഗീകാരം നല്‍കുന്ന ബില്‍ പാസ്സായത്. 298 അംഗങ്ങള്‍ ബില്ലിനെ പിന്താങ്ങിയപ്പോള്‍ 117 പേര്‍ എതിര്‍ത്തു.....


No comments: