(+01216672+)ന്യൂഡെല്‍ഹി: സൈനിക പ്രതിരോധരംഗത്ത് പരസ്പര സഹകരണം ഉറപ്പുവരുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധമന്ത്രി അനറ്റോളി സെര്‍ഡിയോകോവും പ്രതിരോധമന്ത്രി എ കെ ആന്റണിയുമാണ് ധാരണയില്‍ ഒപ്പുവെച്ചത്.
ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസം നടത്തും. റഷ്യയ്ക്കായി 1000 ടാങ്കുകള്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ കരാറായിട്ടുണ്ട്. റഷ്യയുടെ കൈവശമുള്ള ടി-20 ടാങ്കുകള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്. ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിക്കുന്ന എ കെ ആന്റണി അന്തിമകരാര്‍ ഒപ്പുവെക്കും.
എന്നാല്‍ ആണവറിയാക്ടറുകള്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നതായുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സെര്‍ഡിയോകോവ് മറുപടി പറഞ്ഞു.....
No comments:
Post a Comment