കേംബ്രിഡ്ജ ്: ആലപ്പുഴ സ്വദേശി സഫോക്കിലെ ഇപ്സ്വിച്ചില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ആറാട്ടുവഴി ചീരുവേലില്‍ പാപ്പച്ചന്റെ മകന് ബോബന് (45 ) ആണ്് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ബോബനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദുബായില്‍ നിന്ന് അടുത്തിടെയാണ് ബോബന് യു.കെയിലെത്തിയത്. വിറ്റ് നെഷാം നഴ്സിംഗ് ഹോമില്‍ നഴ്സായ ഷൈനമ്മയാണ് ഭാര്യ. മക്കള്‍: റെക്സ്, സാന്ദ്രാ. സംസ്്ക്കാരം പിന്നീട് കേരളത്തില്‍.
No comments:
Post a Comment