ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സര്‍ക്രീക്ക് സമുദ്രാതിര്‍ത്തി സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതായി മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മെഹമൂദ് കസൂരി പറഞ്ഞു.
മേഖലയില്‍ സംയുക്തമായി സര്‍വേ നടത്തി പൊതു ഭൂപടം തയ്യാറാക്കിയതായും ഒരു വിഷയവും ഇനി പരിഹരിക്കാന്‍ അവശേഷിക്കുന്നില്ലെന്നും വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ കസൂരി പറഞ്ഞു.
സര്‍ക്രീക്ക്, സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദേശീയ അസംബ്ലിയില്‍ പ്രഖ്യാപിച്ചിരുന്നു. സിയാച്ചിന്‍ മേഖലയിലെ സൈനിക സാന്നിധ്യം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ 70-80 ശതമാനം പരിഹരിച്ചതായും കസൂരി പറഞ്ഞു.....
No comments:
Post a Comment