Monday, September 29, 2008

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ വിട്ടുകൊടുത്തു


ക്വാലാലംപൂര്‍: ഒരു മാസം മുന്‍പ് റാഞ്ചിയ മലേഷ്യയുടെ ഓയില്‍ ടാങ്കര്‍ കപ്പല്‍ സോമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ വിട്ടുകൊടുത്തു. ബന്ദികളാക്കപ്പെട്ട കപ്പല്‍ ജീവനക്കാരെയും വിട്ടുകൊടുത്തതായി മലേഷ്യന്‍ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബാദവി അറിയിച്ചു.

എം.ടി ബംഗാ മേലാത്തി എന്ന കപ്പല്‍ യെമന് സമീപത്തുവച്ച് ആഗസ്ത് 29നാണ് തട്ടിയെടുക്കപ്പെട്ടത്. മലേഷ്യക്കാരും ഫിലിപ്പീന്‍സുകാരുമടക്കം 41 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

കൊള്ളക്കാര്‍ കപ്പല്‍ നിരുപാധികം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കപ്പല്‍ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഇരുപത് ലക്ഷം പൗണ്ട് മോചനദ്രവ്യമായി നല്‍കിയതായി ന്യൂ സ്‌ട്രേയിറ്റ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു മലേഷ്യന്‍ കപ്പലിനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.....


No comments: