ദുബായ്: ഗള്‍ഫിലും മലേഷ്യയിലും വീട്ടു ജോലിക്കായി പോകുന്നതില്‍ നിന്ന് നേപ്പാളി സ്ത്രീകളെ നേപ്പാള്‍ സര്‍ക്കാര്‍ വിലക്കി.
ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും നേപ്പാളി സ്ത്രീകള്‍ക്ക് നേരെ ചൂഷണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈ നടപടി. നേപ്പാളി സ്ത്രീകളെ വീട്ടു ജോലിക്കായി റിക്രൂട്ട് ചെയ്യരുതെന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റസ്‌റ്റോറന്റ് വെയിറ്റേഴ്‌സ്, ക്ലീനേഴ്‌സ്, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി ജോലി എന്നിങ്ങനെയുള്ള ജോലിക്ക് വിലക്കില്ല. ജി.സി.സി രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് വിലക്ക് ബാധകം.
No comments:
Post a Comment