കോഴിക്കോട്: പൂനൂര്‍പ്പുഴയില്‍ ഇന്നുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു.
പൂളക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചപ്പോള്‍ പൂക്കാട്ട്കടവില് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റൊരു യുവാവ് മുങ്ങിമരിച്ചത്.
പാറോപ്പടി പറമ്പില്‍ നിഖില്‍ (15), പൂളക്കടവ് എഴുത്തച്ചന്‍കണ്ടി രോഷിത് (15) എന്നിവരാണ് പൂളക്കടവില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.
പൂക്കാട്ട്കടവില് മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മേരിക്കുന്ന് നെടിയപറമ്പില്‍ ജോയ് (35) ആണ് മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
No comments:
Post a Comment