മുംബൈ: ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. സെന്‍സെക്‌സ് 337 പോയിന്‍റും നിഫ്റ്റി 80 പോയിന്‍റും താഴേക്ക് പോയി. രാവിലെ വ്യാപാരം ആരംഭിച്ചതു മുതല്‍ വിപണിയില്‍ ഇടിവ് പ്രകടമായിരുന്നു. പ്രധാന ഓഹരികളെല്ലാം കനത്ത വില്‍പന സമ്മര്‍ദമാണ് നേരിട്ടത്. ഏറ്റവും ഇടിവുണ്ടായത് ഐ.ടി ഓഹരികള്‍ക്കാണ്. ഇന്‍ഫോസിസിന് 3.7 ശതമാനവും വിപ്രോയ്ക്ക് 2.95 ശതമാനവും നഷ്ടം നേരിട്ടു.
ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വിപണിക്ക് തിരിച്ചടിക്ക് കാരണമായത്.
രാവിലെ 11.30 ന് സെന്‍സെക്‌സ് 337 പോയിന്‍റ് ഇടിഞ്ഞ് 14562.09 പോയിന്‍റിലും നിഫ്റ്റി 81 പോയിന്‍റ് കുറഞ്ഞ് 4366.75 ലുമാണ് വ്യാപാരം നടന്നത്.....
No comments:
Post a Comment