(+01214928+)ലണ്ടന്‍: കരബീയന്‍ രാജ്യമായ ഹെയ്ത്തിയില്‍ ആഞ്ഞുവീശിയ ഹന്ന ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി അറുപതോളം പേര്‍ മരിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഹെയ്ത്തിയില്‍ ആഞ്ഞടിച്ച മൂന്നു കൊടുങ്കാറ്റുകളില്‍ 175 പേരെങ്കിലും മരിച്ചെന്ന് പ്രസിഡന്റ് റെനെ പ്രെവാല്‍ പറഞ്ഞു. ആയിരങ്ങള്‍ വീടുപേക്ഷിച്ച് അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുകയാണ്.
ഹന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ദക്ഷിണ കരോലിനയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ വടക്കുപടിഞ്ഞാറന്‍ തീരപ്രദേശത്ത് ജാഗ്രത ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഹന്ന കൂടുതല്‍ ശക്തമായി വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.....
No comments:
Post a Comment