Friday, September 05, 2008

അസമില്‍ ബി.ജെ.പി-എ.ജി.പി. സഖ്യം


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസം ഗണപരിഷത്തുമായി ചേര്‍ന്ന് അസമില്‍ മത്സരിക്കാന്‍ ബി.ജെ.പി. കേന്ദ്രസമിതി വ്യാഴാഴ്ച തീരുമാനിച്ചു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണകള്‍ എന്തായിരിക്കണമെന്നതിനെപ്പറ്റി പഠിക്കാന്‍ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത് സിങ്ങിനെയും സുഷമ സ്വരാജിനെയും സമിതി നിയമിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളില്‍ ഭിന്നതയില്ലെന്നും തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാമെന്ന എ.ജി.പി.യുടെ നിര്‍ദേശം സ്വീകരിച്ചുവെന്നും ഡല്‍ഹിയില്‍ നടന്ന യോഗത്തിനുശേഷം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സംഘാടന സമിതി നേതാവ് വെങ്കയ്യ നായിഡു അറിയിച്ചു.

സമാനമനസ്‌കരായ പാര്‍ട്ടികളോടുള്ള ചര്‍ച്ചകള്‍ക്കായി ആറംഗസമിതിയെ എ.ജി.പി. നിയമിച്ചു. ജസ്വന്ത് സിങ്ങും സുഷമ സ്വരാജും ഈ സമിതിയുമായി ചര്‍ച്ചനടത്തും.....


No comments: