ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകടം 2007-08-ല്‍ 30.4 ശതമാനം വര്‍ധിച്ച് 22,120 കോടി ഡോളര്‍ എന്ന നിലയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യവര്‍ധന, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കടമെടുക്കല്‍ എന്നിവയെത്തുടര്‍ന്നാണ് ഈ കുതിച്ചുകയറ്റം.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വിദേശത്തുനിന്നുള്ള കടമെടുക്കല്‍ 39.5 ശതമാനമായും ല്ക്കസ്വകാല വായ്പകള്‍ 30.8 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ രാജ്യത്തിന്റെ മൊത്തം വിദേശകടത്തിന് ആനുപാതികമായി നോക്കുമ്പോള്‍ സര്‍ക്കാറിന്റെ വിദേശകടം 28.4 ശതമാനത്തില്‍ നിന്ന് 25.6 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മൊത്തം വിദേശകട വര്‍ധനയില്‍ 20 ശതമാനവും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യവര്‍ധനയെത്തുടര്‍ന്നാണ്.....
No comments:
Post a Comment