ഇസ്‌ലാമബാദ്: പര്‍വേസ് മുഷ്‌റഫ് പുറത്താക്കിയ പാകിസ്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൗധരിയെ തിരിച്ചെടുത്തേക്കില്ലെന്ന് സൂചന. ചൗധരിയെ തിരിച്ചെടുക്കേണ്ടന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി തത്വത്തില്‍ തീരുമാനമെടുത്തതായി പ്രമുഖ ദിനപത്രമായ ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ പാര്‍ട്ടി ഇക്കാര്യം അറിയിച്ചതായി പി.പി.പി വക്താവ് ഫര്‍ഹത്തുള്ള ബാബ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൗധരിയെ കൂടാതെ പുറത്താക്കപ്പെട്ട ജഡ്ജ ിമാരില്‍ മറ്റ് ചിലരേയും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് പി.പി.പി നേതൃത്വം.
2007 നവംബര്‍ മൂന്നിന് 60 ജഡ്ജ ിമാരെയാണ് മുഷ്‌റഫ് പുറത്താക്കിയത്. പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു പുറത്താക്കപ്പെട്ട ജഡ്ജ ിമാരെ തിരിച്ചെടുക്കുക എന്നത്.....
No comments:
Post a Comment