Friday, September 05, 2008

റഷ്യയുമായുള്ള ബന്ധം ശക്തമാക്കും: മക്‌കെയ്ന്‍


സെന്റ്‌പോള്‍: റഷ്യയുമായുള്ള അമേരിക്കന്‍ ബന്ധം ശക്തമാക്കുകയെന്നത് ചരിത്രപരമായ ആവശ്യമാണെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്‌കെയ്ന്‍. ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദരാജ്യം ഇറാനാണെന്നും ആഗോളഭീകരവാദത്തെ യു.എസ് ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായുള്ള ഔദ്യോഗികപ്രഖ്യാപനത്തിന് ശേഷം മിനെസോട്ടയിലെ സെന്റ്‌പോളില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബരാക് ഒബാമയെയും മറ്റ് എതിരാളികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മക്‌കെയ്ന്‍ പ്രസംഗിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാറാ പേലിനും മുന്‍ ഗവര്‍ണ്ണര്‍മാരായ മിറ്റ് റോമ്‌നിയും മൈക്ക് ഹക്കബിയും മക്‌കെയ്‌നുവേണ്ടി പ്രചാരണത്തിന് സ്റ്റേജിലുണ്ടായിരുന്നു.....


No comments: