ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവ്. ആഗസ്ത് 23ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് മുന്‍വാരത്തെ 12.4 ശതമാനത്തില്‍നിന്ന് 12.34 ശതമാനമായി കുറഞ്ഞു.
പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് താഴാന്‍ ഇടയാക്കിയത്. 30 അവശ്യവസ്തുക്കളുടെ വിലനിലവാരത്തിലുള്ള വര്‍ധന 7.24 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും കുറഞ്ഞു.
പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും സാമ്പത്തികനിയന്ത്രണ നടപടികളില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment