Tuesday, February 03, 2009

ധര്‍മത്തിലധിഷ്ഠിതമായ സമൂഹത്തിനേ നിലനില്പുള്ളൂ-എം.പി. വീരേന്ദ്രകുമാര്‍ എം.പി.


പാലക്കാട്: ധര്‍മത്തിലധിഷ്ഠിതമായ സമൂഹത്തിനുമാത്രമേ നിലനില്‍ക്കാനാകൂവെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. പാലക്കാട് കിണാശ്ശേരിയിലെ ധര്‍മസൂയ മഹായാഗവേദിയില്‍ തിങ്കളാഴ്ചനടന്ന സാംസ്‌കാരികസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരസ്തമയത്തോടെ എല്ലാം അവസാനിക്കുന്നില്ല. വരും തലമുറയ്ക്കായി പ്രഭാതങ്ങള്‍ ഇനിയുമുണ്ടാകട്ടെ എന്ന പ്രാര്‍ഥനയാകണം ജീവിതം. ഇന്നും ക്ഷയിക്കാത്ത മൂല്യങ്ങളാണ് ഈ രാജ്യത്തെ നിലനിര്‍ത്തുന്നത്. ചിരസ്ഥായിയായ പ്രതീകങ്ങളും ആദിഭാവങ്ങളുമാണ് ഈ മഹാരാജ്യത്തിന്റെ സംസ്‌കാരത്തെ കോര്‍ത്തിണക്കുന്നതും ഒന്നായി നിലനിര്‍ത്തുന്നതും. ഭാരതത്തിലെവിടെപ്പോയാലും കേള്‍ക്കുന്നത് ഒരേ കഥകളും പങ്കുവെക്കുന്നത് ഒരേ സങ്കല്പങ്ങളുമാണ്.....


No comments: