കോലാലംപുര്‍: മലേഷ്യയിലെ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷക സമിതി രൂപവത്കരിച്ചു. ഏഴ് അഭിഭാഷകരും മൂന്ന് സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെട്ട സംഘം ഇന്ത്യന്‍ വംശജര്‍ക്കെതിരെ മലേഷ്യയില്‍ നടന്ന ക്രൂരതകളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ. കുഗന്‍ എന്ന ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണ് നിരീക്ഷക സമിതി രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ കാരണം. കുഗന്റെ മരണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നിരീക്ഷകസമിതി ശേഖരിച്ചു തുടങ്ങിയെന്ന് മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗം പ്രസിഡന്റ് ടി. മോഹന്‍ പറഞ്ഞു.
Tuesday, February 03, 2009
മലേഷ്യയില്‍ ഇന്ത്യക്കാര്‍ക്കായി നിരീക്ഷക സമിതി
കോലാലംപുര്‍: മലേഷ്യയിലെ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷക സമിതി രൂപവത്കരിച്ചു. ഏഴ് അഭിഭാഷകരും മൂന്ന് സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെട്ട സംഘം ഇന്ത്യന്‍ വംശജര്‍ക്കെതിരെ മലേഷ്യയില്‍ നടന്ന ക്രൂരതകളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ. കുഗന്‍ എന്ന ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണ് നിരീക്ഷക സമിതി രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ കാരണം. കുഗന്റെ മരണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നിരീക്ഷകസമിതി ശേഖരിച്ചു തുടങ്ങിയെന്ന് മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗം പ്രസിഡന്റ് ടി. മോഹന്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment