Monday, February 02, 2009

വൃക്കദാനം ആരോഗ്യത്തിനു ഹാനികരമല്ലെന്ന് പഠനം


മയാമി: വൃക്കദാനം ചെയ്താല്‍ ആരോഗ്യം മോശമാവുകയോ ആയുര്‍ദൈര്‍ഘ്യം കുറയുകയോയി ല്ലെന്ന് പഠനഫലം. അമേരിക്കയിലെ മിനെസോട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് വൃക്കരോഗികള്‍ക്ക് പ്രതീക്ഷ പകരുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ 3955 വൃക്കദാതാക്കളില്‍ നടത്തിയ പഠനത്തിന്റെ ഫലം 'ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍' പ്രസിദ്ധീകരിച്ചു. രണ്ടു വൃക്കകളും ഉള്ളവരുടെ അത്രതന്നെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും വൃക്കദാനം ചെയ്തവരിലുമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയ പിടിപെടാനുള്ള സാധ്യത വൃക്കദാതാവിനും വൃക്ക ദാനം ചെയ്യാത്തവര്‍ക്കും ഒരുപോലെയാണ്. വൃക്ക തകരാറിനുള്ള സാധ്യത ഇരു വൃക്കകളുമുള്ളവരെക്കാള്‍ വൃക്കദാതാക്കളില്‍ കുറവാണെന്നാണ് കണ്ടുവരുന്നതെന്ന് പഠനം സംബന്ധിച്ചു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മുഖ്യകര്‍ത്താവ് ഡോ.....


No comments: