Monday, February 02, 2009

കെല്ലിന് ഇനി നവരത്‌നയുടെ തിളക്കം; ജീവനക്കാര്‍ ആഹ്ലാദത്തില്‍


കെല്ലിന് കാസര്‍കോട്ടേതിന് പുറമെ നാല് യൂണിറ്റുകള്‍ വേറെയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റുകളില്‍നിന്ന് മാറിവന്ന ജീവനക്കാരും ഇവിടെനിന്ന് മാറിപ്പോയവരും ഉണ്ട്. മാറിവന്നവര്‍ക്ക് ഇവിടത്തെ ജോലി ഒഴിവാക്കി അറിയപ്പെടുക. ചൊവ്വാഴ്ച ഡല്‍ഹിയിലെ താജ്മാന്‍സിങ് ഹോട്ടലില്‍ ഭെല്ലും കാസര്‍കോട്ടെ കെല്‍ യൂണിറ്റും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കും. സംസ്ഥാന സര്‍ക്കാര്‍ ഭെല്ലുമായി കൈകോര്‍ക്കുന്ന ആദ്യ സംരംഭത്തിന്റെ ഒപ്പിടല്‍ മുഹൂര്‍ത്തത്തിന് കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും. 1990-ലാണ് കെല്‍ കാസര്‍കോട്ട് തുടങ്ങിയത്. ബെദ്രടുക്കയിലെ 13 ഏക്കറിലുള്ള ഈ ഫാക്ടറിയിലെ ഉല്പന്നങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം സ്ഥാനംപിടിച്ചിട്ടുണ്ട്.....


No comments: