ന്യൂഡല്‍ഹി: ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ (എയിംസ്) കഴിയുകയായിരുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങി. പ്രധാനമന്ത്രിയുടെ ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതിയുണ്ടെന്നും വീട്ടിലും വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ തുടരുമെന്നും 'എയിംസ്' വൃത്തങ്ങള്‍ അറിയിച്ചു. സാധാരണനിലയിലുള്ള ഭക്ഷണം കഴിക്കുന്നതിനും ചെറിയതരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിനും തടസ്സമില്ല. ഞായറാഴ്ച രാവിലെ 7.45ന് പ്രധാനമന്ത്രി ആസ്പത്രി വിടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭാര്യ ഗുര്‍ഷന്‍കൗറും ഡോക്ടര്‍മാരും ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കും ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കിയ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മറ്റു ജീവനക്കാരോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു.....
Monday, February 02, 2009
പ്രധാനമന്ത്രി ആസ്പത്രി വിട്ടു

Subscribe to:
Post Comments (Atom)
No comments:
Post a Comment