Monday, February 02, 2009

യു.പി.യിലെ മദ്രസകളില്‍ സഹവിദ്യാഭ്യാസം നിരോധിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള സഹവിദ്യാഭ്യാസം നിരോധിച്ചു. അത്തരം പഠനരീതി ഇസ്‌ലാമിന്റെ ആദര്‍ശത്തിനു വിരുദ്ധമാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസബോര്‍ഡ് അതു തടഞ്ഞത്. ഇസ്‌ലാം മതത്തില്‍ പര്‍ദയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുകവഴി പര്‍ദയിടാത്ത സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ശരീഅത്തിനെതിരാണ്. അതുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും ഈ അധ്യയനകാലം മുതല്‍ ആ രീതി നിരോധിക്കാന്‍ തീരുമാനിച്ചു-മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ഹാജി റിസ്വാന്‍ ഹഖ് പറഞ്ഞു. മദ്രസകളില്‍ മറ്റു വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമികപഠനം, സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയ്ക്കാണ് പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.....


No comments: