Thursday, February 12, 2009

പാകിസ്താനിലും താലിബാന്‍ ആക്രമണ ഭീഷണി


ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഗോത്രമേഖലയില്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഭീകരരെ ഇസ്‌ലാമാബാദിലേക്കയയ്ക്കാന്‍ താലിബാന്‍ നേതൃത്വം തീരുമാനിച്ചതായി 'ദ ന്യൂസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദ് ആക്രമിക്കുമെന്ന ചുവരെഴുത്തുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മതപണ്ഡിതന്‍മാര്‍ക്ക്, ഒന്നുകില്‍ തങ്ങളെ പിന്തുണയ്ക്കണം അല്ലെങ്കില്‍ നഗരം വിടണം എന്ന ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പാക് ഭരണകൂടത്തെ മാത്രമല്ല, പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ സംഘടനകളെയും താലിബാന്‍ ശത്രുക്കളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനെ ആക്രമിക്കാത്ത ഭീകര സംഘടനകളുടെ നേതാക്കളും ഇക്കൂട്ടത്തില്‍പ്പെടും. ലഷ്‌കര്‍-ഇ-തൊയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ യുവാക്കളെ പാകിസ്താനില്‍ ആക്രമം നടത്തുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായി താലിബാന്‍ ആരോപിക്കുന്നു.....


No comments: