ചെന്നൈ: ശ്രീലങ്കയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1500ഓളം വരുന്ന മദ്രാസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗങ്ങള്‍ കോടതിവളപ്പില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പ്രസിഡന്റ് ആര്‍.സി. പോള്‍ കങ്കരാജിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പതാകയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എന്നിവരുടെ ഫോട്ടോകളും കത്തിച്ചു. തമിഴ്‌നാട് അഭിഭാഷക അസോസിയേഷന്‍ അംഗങ്ങള്‍ അധ്യക്ഷന്‍ എസ്. പ്രഭാകരന്റെ നേതൃത്വത്തില്‍ കോടതിവളപ്പില്‍ നിരാഹാരം അനുഷ്ഠിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ കോടതി ബഹിഷ്‌കരണ സമരം ഇടയ്ക്കു നിര്‍ത്തിയെങ്കിലും പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ജനവരി 30 മുതല്‍ കോടതി ബഹിഷ്‌കരിക്കുന്ന അഭിഭാഷകര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരായിരുന്നു.....
Thursday, February 12, 2009
ശ്രീലങ്ക പ്രശ്‌നം: ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
ചെന്നൈ: ശ്രീലങ്കയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1500ഓളം വരുന്ന മദ്രാസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗങ്ങള്‍ കോടതിവളപ്പില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പ്രസിഡന്റ് ആര്‍.സി. പോള്‍ കങ്കരാജിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പതാകയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എന്നിവരുടെ ഫോട്ടോകളും കത്തിച്ചു. തമിഴ്‌നാട് അഭിഭാഷക അസോസിയേഷന്‍ അംഗങ്ങള്‍ അധ്യക്ഷന്‍ എസ്. പ്രഭാകരന്റെ നേതൃത്വത്തില്‍ കോടതിവളപ്പില്‍ നിരാഹാരം അനുഷ്ഠിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ കോടതി ബഹിഷ്‌കരണ സമരം ഇടയ്ക്കു നിര്‍ത്തിയെങ്കിലും പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ജനവരി 30 മുതല്‍ കോടതി ബഹിഷ്‌കരിക്കുന്ന അഭിഭാഷകര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരായിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment