ചെന്നൈ: രാജ്യത്തെ പോസ്റ്റോഫീസുകള്‍ നവീകരിക്കാനുള്ള 'ശരം പദ്ധതി' സെന്റ് തോമസ് മൗണ്ട് പോസ്റ്റ്ഓഫീസില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പുമന്ത്രി എ. രാജ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തമിഴ്‌നാട് സര്‍ക്കിളിനു കീഴിലെ 74 പോസ്റ്റോഫീസുകളിലും പദ്ധതി നടപ്പിലാക്കി. വിവരം അറിയാന്‍ ഓട്ടോമാറ്റിക് സംവിധാനമുള്ള ഇന്റര്‍നെറ്റ് കിയോസ്‌ക്, കൃത്യസമയത്ത് മെയില്‍ വിതരണം എന്നിവയാണ് ഈ പോസ്റ്റോഫീസുകളുടെ പ്രത്യേകത. വളരെ ദൂരെയുള്ളതൊഴിച്ചാല്‍ 95 ശതമാനം കത്തുകളും അന്നുതന്നെ വിതരണം ചെയ്യും. രാജ്യത്താകെ 500 പോസ്റ്റോഫീസുകളില്‍ ഈ സംവിധാനമായി. അടുത്ത ഘട്ടത്തില്‍ 5000 പോസ്റ്റോഫീസുകളില്‍കൂടി പദ്ധതി നടപ്പിലാക്കും. നഷ്ടത്തിലായ പോസ്റ്റ്ഓഫീസുകള്‍ ലാഭത്തിലാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി 500 പോസ്റ്റോഫീസുകളില്‍ ബാങ്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി രാജ പറഞ്ഞു.....
Thursday, February 12, 2009
പോസ്റ്റ്ഓഫീസ് നവീകരണം: 'ശരം പദ്ധതി' തുടങ്ങി

Subscribe to:
Post Comments (Atom)
No comments:
Post a Comment