ഒല്ലൂര്‍: ഇരുട്ടിന്റെ ലോകത്ത് തനിച്ചിരുന്ന്, തപ്പിത്തടഞ്ഞ് വാസു ആചാരി നിര്‍മിക്കുന്ന ഫര്‍ണിച്ചര്‍ കണ്ടാല്‍ ആരും അമ്പരക്കും. കുഞ്ഞുനാളില്‍മാത്രം കണ്ട്, മനസ്സില്‍ കരുതിവെച്ച കണക്കുകളാണ് കരവിരുതായി തടികളില്‍ രൂപപ്പെടുന്നത്. അതേ, ഈ എണ്‍പത്തിമൂന്നുകാരന്‍ അന്ധനാണ്!നാലുവയസ്സുള്ളപ്പോള്‍ ഗ്രഹണിബാധിച്ചതിനുശേഷം വാസുദേവന്റെ കാഴ്ച മങ്ങിത്തുടങ്ങി. പട്ടാളക്കാരനായിരുന്ന അച്ഛനില്‍നിന്ന് മരപ്പണികള്‍ കണ്ടുപഠിച്ചതാണ്. 25 വയസ്സായപ്പോഴേക്കും വാസുവിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ജീവിതത്തിന്റെ പണിപ്പുരയില്‍ അന്ധതയും ഇപ്പോള്‍ പ്രായവും തോല്‍ക്കുന്നു.ഓര്‍മയില്‍ തെളിയുന്ന രൂപങ്ങള്‍ക്കായി മനക്കണക്കുകൂട്ടി, ഉളിയും ചിന്തേരും മുഴക്കോലും ചുറ്റികയുമൊക്കെ ഉപയോഗിച്ച് ഇദ്ദേഹം പണിചെയ്യുന്നു.....
Tuesday, February 03, 2009
കയ്യളവ് കാഴ്ച; തച്ചന്റെ കണക്ക് കൃത്യം

Subscribe to:
Post Comments (Atom)
No comments:
Post a Comment