Tuesday, February 03, 2009

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കുള്ള സേവനനികുതി ഒഴിവാക്കി


കൊച്ചി: ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കുള്ള സേവന നികുതി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 2005 ജൂണ്‍ മുതല്‍ നിലവിലിരുന്ന ഈ നികുതി പ്രകാരം മൊത്തം വിലയുടെ നാലു ശതമാനവും വിദ്യാഭ്യാസ സെസ്സുമാണ് നല്‍കേണ്ടിയിരുന്നത്. സാമ്പത്തികപ്രതിസന്ധിമൂലം പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ തീരുമാനം ഏറെ ഗുണകരമായി. നിര്‍മാണത്തിന്റെ പുരോഗതിക്കനുസരിച്ച് ഫ്‌ളാറ്റ് ഉടമ ബില്‍ഡര്‍ക്ക് ഘട്ടംഘട്ടമായി പണം നല്‍കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ സേവനനികുതി ഏര്‍പ്പെടുത്തിയതു സംബന്ധിച്ച് തുടക്കം മുതല്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പന്ത്രണ്ടിലേറെ ഫ്‌ളാറ്റുകളുള്ള ഭവനസമുച്ചയങ്ങള്‍ക്കാണ് ഈ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. വ്യക്തിപരമായ താമസ ആവശ്യത്തിന് മറ്റൊരാളെ വച്ച് ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങള്‍ക്ക് സേവന നികുതി ബാധകമാവില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന്റെ ജനവരി 29-ലെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.....


No comments: