Tuesday, February 03, 2009

168 തടവുകാരെ വിട്ടയക്കാന്‍ ശുപാര്‍ശ


കണ്ണൂര്‍: പത്തുവര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 168 ജീവപര്യന്തം തടവുകാരെ ശിക്ഷ ഇളവുചെയ്ത് വിട്ടയക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് നിര്‍മിച്ച വനിതാ ജയില്‍, സ്‌പെഷല്‍ സബ്ജയില്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 104 തടവുകാരെ നേരത്തെ വിട്ടയച്ചിരുന്നു. 168 പേരുടെ പട്ടികകൂടി സമര്‍പ്പിച്ചെങ്കിലും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ജയിലുകളില്‍ ജനപ്പെരുപ്പംകണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്ന തടവുകാരുടെ എണ്ണം 4309. എന്നാല്‍ നിലവില്‍ ജയിലുകളിലുള്ളത് 6723 പേര്‍. ഇവരില്‍ 2731 പേര്‍ ശിക്ഷാതടവുകാരാണ്.....


No comments: