Thursday, February 12, 2009

ഇസ്രായേലില്‍ തൂക്കുസഭ


ലിവ്‌നിയും നെതന്യാഹുവും സര്‍ക്കാറുണ്ടാക്കാന്‍ ശ്രമം തുടങ്ങി ജറുസലേം: ഇസ്രായേലില്‍ ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ല. വിദേശകാര്യമന്ത്രി സിപി ലിവ്‌നി നേതൃത്വം നല്‍കുന്ന കദിമ പാര്‍ട്ടിയാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, 120 അംഗ പാര്‍ലമെന്റില്‍ 28 സീറ്റാണ് കദിമ പാര്‍ട്ടി നേടിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 27 സീറ്റേ ലഭിച്ചുള്ളൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇരുനേതാക്കളും അവകാശവാദമുന്നയിച്ചിട്ടുണ്ട്.തീവ്ര വലതുപക്ഷനിലപാടുള്ള അവിഗ്‌ദോര്‍ ലീബര്‍മാന്റെ ഇസ്രായേല്‍ ബെയ്ത്തനു പാര്‍ട്ടി 15 സീറ്റുകള്‍ സ്വന്തമാക്കി നിര്‍ണായക കക്ഷിയായി മാറി.....


No comments: