Sunday, February 08, 2009

പുലികള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം


കൊളംബോ: പുലികളോട് കീഴടങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍. അതിന് ഒരുക്കമല്ലെങ്കില്‍ പൂര്‍ണ്ണനാശമായിരിക്കും ഫലമെന്ന് പ്രസിഡന്റ് മഹീന്ദാ രാജപക്‌സെ വ്യക്തമാക്കി.വടക്കുകിഴക്കന്‍ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ സുരക്ഷിത പ്രദേശത്തേക്ക് പലായനം ചെയ്തതായി സൈന്യം അറിയിച്ചു. ഇവിടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 27 പുലികള്‍ കൊല്ലപ്പെട്ടു. കടല്‍ പുലികളുടെ തലവനെ കാണാതായി. സംഘര്‍ഷമേഖലയില്‍ നിന്ന് 5000ത്തോളം പേരാണ് സര്‍ക്കാര്‍ നിയന്ത്രിത മേഖലയായ വാന്നിയിലേക്ക് എത്തിയത്. മുല്ലെത്തിവിലെ പുതുകുടിയിരിപ്പ് കവലയ്ക്കടുത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് 27ഓളം പുലികള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ കാണാതായ കടല്‍പുലികളുടെ തലവന്‍ സൂസായി കൊല്ലപ്പെട്ടോ എന്നതിനെക്കുറിച്ചറിയില്ലെന്നും സൈന്യം പറയുന്നു.....


No comments: