Monday, February 02, 2009

എസ്ബിഐ എട്ടുശതമാനത്തിന് ഭവനവായ്പ നല്‍കും


മുംബൈ: ആദ്യ ഒരു വര്‍ഷക്കാലം ഭവനവായ്പയും ചെറുകിട - ഇടത്തരം സംരംഭവായ്പയും എട്ടു ശതമാനം പലിശ നിരക്കില്‍ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. എത്ര തുകയായാലും പലിശ എട്ടു ശതമാനത്തില്‍ കൂടില്ല. നിലവില്‍ ഭവനവായ്പയുള്ളവര്‍ക്ക് അഞ്ചുലക്ഷമെന്ന പരിധിക്കു വിധേയമായി ഭവനവായ്പയുടെ 10 ശതമാനം എസ്ബിഐ ലൈഫ്‌സ്റ്റൈല്‍ ലോണായും എടുക്കാം. ഇതിനും എട്ടുശതമാനമായിരിക്കും പലിശ. ഫലത്തില്‍ വ്യക്തിഗത വായ്പ എട്ടുശതമാനം പലിശക്കു ലഭിക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ പൊതുമേഖലാ ബാങ്കുകള്‍ അവതരിപ്പിച്ച പുതിയ പലിശ നിരക്കില്‍ വായ്പ എടുത്തവര്‍ക്കും ഒരുവര്‍ഷക്കാലം ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കി.....


No comments: