Monday, February 02, 2009

വീണ്ടും റോക്കറ്റാക്രമണം; തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍


ജറുസലേം: ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ, ഗാസ അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഹമാസ് നടത്തുന്ന റോക്കറ്റാക്രമണത്തിന് ശക്തമായ തിരിച്ചടി നല്കുമെന്ന് ഇസ്രായേല്‍ ഞായറാഴ്ച മുന്നറിയിപ്പ് നല്കി. ഇസ്രായേലിനെ ലക്ഷ്യമാക്കി ഞായറാഴ്ച നാലുതവണ ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇഷേ്കാള്‍ മേഖലയിലെ വയലുകളിലാണ് രണ്ടു റോക്കറ്റുകള്‍ പതിച്ചത്. മൂന്നാമതൊരെണ്ണം ഇഷേ്കാളില്‍തന്നെയുള്ള രണ്ടു നഴ്‌സറി സ്‌കൂളുകള്‍ക്കിടയിലും പതിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തെ കടുത്ത രീതിയില്‍ നേരിടുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട് ഞായറാഴ്ച മന്ത്രിസഭായോഗത്തിനുശേഷം പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രി സി.പി. ലിവ്‌നിയും പ്രതിരോധ മന്ത്രി എഹൂദ് ബരാക്കും ഒല്‍മെര്‍ട്ടിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തി.....


No comments: