Thursday, February 12, 2009

മുല്ലപ്പെരിയാര്‍: പരിശോധനയ്ക്ക് പുതിയ കമ്മീഷന്‍ വേണം -സുപ്രീംകോടതി


കേസ് വഴിത്തിരിവില്‍ ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. അണക്കെട്ടിന്റെ ബലക്ഷയവും അനുബന്ധവിഷയങ്ങളും സ്വതന്ത്ര കമ്മീഷനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സുപ്രീംകോടതി ബുധനാഴ്ച നിര്‍ദേശിച്ചു. പരിശോധന നടത്തേണ്ട ഏജന്‍സി ഏതായിരിക്കണമെന്ന് ഇരുസംസ്ഥാനങ്ങളും ഉടനെ കോടതിയെ അറിയിക്കണം. അണക്കെട്ടിന്റെ സുരക്ഷ അപകടത്തിലാണെന്ന് പുതിയ പഠനറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേരളം വാദിച്ചപ്പോഴാണ് സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ തേടുന്നത് അഭികാമ്യമായിരിക്കുമെന്ന് ജസ്റ്റിസ് അരിജിത് പസായത്തിന്റെ ബെഞ്ച് നിര്‍ദേശിച്ചത്. ഇരുസംസ്ഥാനങ്ങള്‍ക്കും ആ നിര്‍ദേശം സ്വീകാര്യമായി.....


No comments: