തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പൊതുവേദികളില്‍ പ്രസ്താവന നടത്തുന്നതിന് കെ.പി.സി.സി വിലക്ക് ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ഒരു ചര്‍ച്ചകളും കോണ്‍ഗ്രസ് ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഏതു കോണ്‍ഗ്രസ് നേതാവിനും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അവകാശവാദം ഉന്നയിക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ വ്യവസ്ഥാപിത വേദികളില്‍ ആകണം. പൊതുവേദികളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തുന്നതിന് ചൊവ്വാഴ്ച മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി ചെന്നിത്തല അറിയിച്ചു.....
No comments:
Post a Comment