Wednesday, January 28, 2009

സാമ്പത്തിക വളര്‍ച്ച കുറയും


മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തില്‍ ഒതുങ്ങുമെന്ന് റിസര്‍വ് ബാങ്ക്. വാര്‍ഷിക പണ-വായ്പാ നയത്തിന്റെ മൂന്നാം പാദ അവലോകനത്തിലാണ് റിസര്‍വ് ബാങ്ക് ഈ നിരീക്ഷണം നടത്തിയത്. മുഖ്യ നിരക്കുകളിലൊന്നും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

അര്‍ധവാര്‍ഷിക അവലോകനത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.5 ശതമാനത്തിനും എട്ടു ശതമാനത്തിനുമിടയില്‍ വരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിഗമനം.

5.6 ശതമാനത്തിലെത്തിയ പണപ്പെരുപ്പം മാര്‍ച്ചോടെ മൂന്നു ശതമാനത്തില്‍ താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ റിപ്പോ നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 5.....


No comments: