കൊച്ചി: ലാവലിന്‍ കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള സിബിഐയുടെ അപേക്ഷയില്‍ സര്‍ക്കാരിന്റെ നടപടികള്‍ നീണ്ടുപോകാനാണ് സാധ്യത.
അനുമതി നല്‍കാനുള്ള നടപടികളില്‍ ഗവര്‍ണര്‍ക്കോ മന്ത്രിസഭയേ്ക്കാ സമയപരിധിയൊന്നും നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയാല്‍ അതിന് എതിരെ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ തടസ്സമില്ല.
മുന്‍മന്ത്രി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗവര്‍ണറാണ് നല്‍കേണ്ടത്. മന്ത്രിയുടെയും മുന്‍ മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറും ഉദ്യോഗസ്ഥരുടേതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പും തീരുമാനിക്കണം. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനം ആദ്യം വേണം. അതിന് ശേഷം തീരുമാനം പരിശോധിച്ച് ഗവര്‍ണര്‍ക്ക് വിധി എഴുതാം.....
No comments:
Post a Comment