Saturday, January 31, 2009

സെന്‍സെക്‌സ് 188 പോയിന്റ് ഉയര്‍ന്നു


മുംബൈ: അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 226 പോയിന്റ് ഇടിഞ്ഞതിനെത്തുടര്‍ന്ന് പൂര്‍വേഷ്യന്‍ വിപണികളിലുണ്ടായ ദൗര്‍ബല്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയേയും പിടിച്ചുലച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേറ്റം ദൃശ്യമായി. സെന്‍സെക്‌സ് 187.96 പോയിന്റ് ഉയര്‍ന്ന് 9424.24 ലും നിഫ്റ്റി 50.85 പോയിന്റ് വര്‍ധിച്ച് 2874.80 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഒരവരസത്തില്‍ 9087.36 വരെ ഇറങ്ങുകയുണ്ടായി. റിയാല്‍റ്റി, ലോഹം, എണ്ണ, പ്രകൃതിവാതകം, ബാങ്കിങ്, ഉപഭോക്തൃ ഉല്പന്നങ്ങള്‍, മൂലധന സാമഗ്രികള്‍ എന്നീ മേഖലകളിലായിരുന്നു വാങ്ങല്‍ താല്പര്യം. ജെ.പി. അസോസിയേറ്റ്‌സ്, ഡി.എല്‍.എഫ്. ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എസ്.ബി.ഐ. റിലയന്‍സ് ഇന്‍ഫ്ര, മാരുതി, റിലയന്‍സ്, എല്‍.....


No comments: