Wednesday, January 28, 2009

സത്യം മുന്‍ചെയര്‍മാന്റെ ജാമ്യാപേക്ഷ തള്ളി


ഹൈദരാബാദ്: ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള സത്യം മുന്‍ ചെയര്‍മാന്‍ രാമലിംഗരാജുവിന് ജാമ്യം നിഷേധിച്ചു. രാമലിംഗരാജുവിനൊപ്പം ജാമ്യാപേക്ഷനല്‍കിയ സഹോദരന്‍ രാമരാജു, വദ്‌ലമണി ശ്രീനിവാസ് എന്നിവരുടെയും ജാമ്യാപേക്ഷ ഹൈദരാബാദ് കോടതി തള്ളിയിട്ടുണ്ട്.

ഇതിനിടെ സത്യംകംപ്യൂട്ടേഴ്‌സിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐഅന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആന്ധ്രാപ്രദേശ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി രാജശേഖര റെഡ്ഡി പ്രധാമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

സെബിയും കേന്ദ്ര ഏജന്‍സികളും സംയുക്തമായി കേസ് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


No comments: