ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് ഇരുവരും തലസ്ഥാനത്തെത്തിയത്.
പലതവണയായി കോണ്‍ഗ്രസിന് വിട്ടുകൊടുത്ത സീറ്റ് ഇത്തവണ എന്തായാലും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എം.എല്‍.എമാരുടെ അംഗബലം അനുസരിച്ച് യു.ഡി.എഫിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിയൂ എന്നിരിക്കെ സീറ്റ് ഇത്തവണയും കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത.....
No comments:
Post a Comment