Thursday, January 29, 2009

എസ്.ബി.ഐ. ലൈഫ്: സംസ്ഥാനത്തുനിന്ന് 250 കോടി പ്രീമിയം സമാഹരിച്ചു


കോഴിക്കോട്: എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ കേരളത്തില്‍നിന്ന് 250 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചതായി കണ്‍ട്രി ഹെഡ് രാജീവ്കുമാര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ് കഴിഞ്ഞവര്‍ഷം കമ്പനിക്ക് ലഭിച്ചു. പ്രസ്തുത റേറ്റിങ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് എസ്.ബി.ഐ. ലൈഫ്. ക്ലെയിം തുക നല്‍കുന്നതിലുള്ള കാര്യക്ഷമതയ്ക്ക് ഇക്രയുടെ റേറ്റിങ്ങില്‍ കമ്പനിക്ക് ഐ ട്രിപ്പിള്‍ എ ലഭിച്ചു. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം കമ്പനി ക്ലെയിം തുക നല്‍കുന്നുണ്ടെന്ന് ഗുപ്ത പറഞ്ഞു.....


No comments: