ന്യൂഡല്‍ഹി: എല്‍.ടി.ടി.ഇ.യോട് ഇന്ത്യക്ക് സഹാനുഭൂതിയില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. അതേസമയം ശ്രീലങ്കയിലെ സംഘര്‍ഷങ്ങളില്‍ നിരപരാധികളായ തമിഴ്ജനത ഇരകളാവുന്നത് തടയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍സന്ദര്‍ശനത്തിന് പുറപ്പെടുംമുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രണബ്. ''തീവ്രവാദികള്‍ക്കും എല്ലാ വിധത്തിലുള്ള തീവ്രവാദങ്ങള്‍ക്കും ഇന്ത്യ എതിരാണ്. അതുകൊണ്ടുതന്നെ ഒരു സംഘടനയുടെ ഭാഗത്തുനിന്നുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ ഇന്ത്യ സഹാനുഭൂതിയോടെ കാണുന്നില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍ നിരോധിച്ച എല്‍.ടി.ടി.ഇ.യുടെ പ്രവര്‍ത്തനങ്ങളെ''-പ്രണബ് വ്യക്തമാക്കി. ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട നിസ്സഹായരായ തമിഴരെ എങ്ങനെ രക്ഷിക്കാമെന്ന കാര്യത്തില്‍മാത്രമാണ് ഇന്ത്യക്ക് ആശങ്കയുള്ളതെന്നും അദ്ദേഹം പറഞ്ഞു.....
No comments:
Post a Comment