Wednesday, January 28, 2009

ഇറാനെതിരായ ക്രൂരതകള്‍ക്ക് അമേരിക്ക മാപ്പുപറയണം: നെജാദ്‌


ടെഹ്‌റാന്‍: അമേരിക്ക മാറ്റത്തിന്റെ പാതയിലാണെങ്കില്‍ ഇറാനോട് ഇതുവരെ കാണിച്ച ക്രൂരതകള്‍ക്ക് മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദ് ആവശ്യപ്പെട്ടു. കഴിഞ്ഞ 60 വര്‍ഷമായി അമേരിക്ക ഇറാനെതിരെയാണ് നിലകൊള്ളുന്നത്.

അമേരിക്കയുടെ പുതിയ ഭരണകൂടം മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ മാറ്റം രണ്ടുരീതിയില്‍ സംഭവിക്കാം. അത് ഘടനാപരമാകാം. തന്ത്രപരമാകാമെന്നും നെജാദ് പറഞ്ഞു.

ഇറാനുമായുള്ള നിലപാട് പുതിയ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നെജാദിന്റെ മറുപടി.

ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖെര്‍മെന്‍ഷായില്‍ നടത്തിയ പ്രസംഗത്തിലാണ് ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദ് നെജാദ് പറഞ്ഞത്.....


No comments: