(+00121826+)റാമള്ള: ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇടപെടണമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ ജോര്‍ജ് മിച്ചെല്‍ ആവശ്യപ്പെട്ടു.
'ഗാസയിലേക്കുള്ള അനധികൃത ആയുധക്കടത്ത് തടയേണ്ടിയിരിക്കുന്നു. അതിന് അവശ്യസാധനങ്ങള്‍ ഗാസയിലെത്തിക്കാന്‍ നിയമാനുസൃതസംവിധാനം ഏര്‍പ്പെടുത്തണം. പലസ്തീന്‍ അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് അത് നടപ്പാക്കേണ്ടത്' -വ്യാഴാഴ്ച മഹമൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മിച്ചെല്‍ പറഞ്ഞു. ഹമാസ് ആയുധം സമാഹരിക്കുന്നത് തടയാനാണ് അതിര്‍ത്തിയില്‍ ഉപരോധമേര്‍പ്പെടുത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം.
2006 ജൂണില്‍ ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികന്‍ ഗിലാഡ് ഷലിതിനെ വിട്ടുകൊടുത്താല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യെഹൂദ് ഒല്‍മെര്‍ട്ട് കഴിഞ്ഞദിവസം മിച്ചെലുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.....
No comments:
Post a Comment