ദാവൂസ്: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.
അന്വേഷണത്തില്‍ നിര്‍ണ്ണായകമായ എന്തെങ്കിലും കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ അത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം തേടുമെന്നും ഗിലാനി പറഞ്ഞു.
ദാവൂസില്‍ സംഘടിപ്പിച്ച ലോക സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
മുംബൈ സംഭവം ദുഖകരമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ കൂട്ടായ പ്രവര്‍ത്തനവും സമവായവുമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ഗിലാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
No comments:
Post a Comment