(+00121750+)ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഏകതാസ്ഥലിലായിരുന്നു സംസ്‌കാരം. വേദമന്ത്രേചാരണങ്ങള്‍ മുഴങ്ങിനിന്ന ചടങ്ങില്‍ മരുമകന്‍ ചിതയ്ക്ക് തീകൊളുത്തി.
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിങ് ഷെഖാവത്ത്, കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി, പി. ചിദംബരം, മുന്‍പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാല്‍, പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാര്‍ എന്നിവരും സംസ്‌കാരചടങ്ങില്‍ സംബന്ധിച്ചു.
നേരത്തെ സഫ്ദര്‍ജങ് റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം ഏകത്‌സ്ഥലിലേയ്ക്ക് കൊണ്ടുവന്നത്.....
No comments:
Post a Comment