ബാംഗ്ലൂര്‍: ശ്രീരാമസേനയുടെ കര്‍ണാടക യൂനിറ്റ് പ്രസിഡന്റ് പ്രമോദ് മുത്തലികിനെ പോലീസ് അറസ്റ്റുചെയ്തു. ബല്ഗാമില് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലാണ് മുന്‍ വി.എച്ച്.പി. നേതാവുകൂടിയായ പ്രമോദ് മുത്തലിക്കിനെ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മംഗലാപുരത്ത് നിശാക്ലബ്ബില്‍വെച്ച് വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഐ.പി.സി. 153 പ്രകാരമാണ് മുത്തലിക്കിനെ അറസ്റ്റുചെയ്തതെന്ന് ബല്‍ഗാം പോലീസ് സൂപ്രണ്ട് സോണിയ നരംഗ് അറിയിച്ചു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് വിസമ്മതിച്ചു.
മംഗലാപുരത്തെ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുകയാണ്. ബി.ജെ.പി.ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിട്ടുള്ളത്.....
No comments:
Post a Comment