Wednesday, January 28, 2009

അമേരിക്ക മുസ്‌ലിം ലോകത്തിന്റെ ശത്രുവല്ല -ഒബാമ


(+00121674+)വാഷിങ്ടണ്‍: ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അമേരിക്കയെ ശത്രുവായി കണക്കാക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. മുസ്‌ലിം ലോകവുമായി പരസ്പര ബഹുമാനത്തിലും താത്പര്യത്തിലും അധിഷുിതമായ പുതിയ ബന്ധത്തിനു തുടക്കമിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവാം എന്നു സമ്മതിച്ച ഒബാമ ഏതാനും ദശകങ്ങള്‍ക്കുമുമ്പ് മുസ്‌ലിം ലോകവുമായി തന്റെ രാജ്യത്തിനുണ്ടായിരുന്ന നല്ല ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു.

പ്രസിഡന്റായ ശേഷം ആദ്യമായി ഒരു അറബ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയുടെ പുതിയ നിലപാട് ഒബാമ വെളിപ്പെടുത്തിയത്.

'എന്റെ കുടുംബത്തില്‍ മുസ്‌ലിം അംഗങ്ങളുണ്ട്. മുസ്‌ലിം രാജ്യങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്.....


No comments: