Thursday, January 29, 2009

ലോക സാമ്പത്തിക ഫോറം തുടങ്ങി


(+00121768+)ഡാവോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്): ഒന്നാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആല്‍പ്‌സ് പര്‍വത നഗരമായ ഡാവോസില്‍ ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്.) ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം 27 രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത സ്ഥാനത്ത് 40 പേരാണ് ഇത്തവണ യോഗത്തിനെത്തുന്നത്. ഇന്ത്യന്‍ പ്രതിനിധിസംഘത്തെ വാണിജ്യമന്ത്രി കമല്‍നാഥ് നയിക്കും. ലോകമെമ്പാടുംനിന്ന് 1400 കമ്പനി മേധാവികളും പങ്കെടുക്കുന്നുണ്ട്.

ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ജല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോ തുടങ്ങിയവര്‍ സംസാരിക്കും.....


No comments: