(+00121751+)തൃശൂര്‍: ലാവ്‌ലിന്‍ വിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ പു. ക. സ. സംസ്ഥാന സെക്രട്ടറി കെ. ഇ. എന്‍. കുഞ്ഞഹമ്മദ് രംഗത്ത്.
എല്ലാവരും ഒരേ കാഴ്ചപ്പാട് പങ്കുവെക്കുന്ന ഒരു സംഘടനയില്‍ ആ സംഘടനയുടെ ജനാധിപത്യമര്യാദയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത വിധം ഒരു വ്യക്തി പെരുമാറുമ്പോള്‍ ആ വ്യക്തിയോട് ആളാവാന്‍ നോക്കരുത് എന്നാണ് പറയാനുള്ളതെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് തൃശൂരില്‍ പറഞ്ഞു.
തന്‍പ്രമാണിത്തം കാണിക്കുന്നവരോട് ആളാവാന്‍ നോക്കരുതെന്ന് പറയുന്നതാണ് സംഘടനയുടെ ശൈലിയെന്നും വി.എസിന്റെ പേരെടുത്ത് പറയാതെ കെ. ഇ. എന്‍ പരാമര്‍ശിച്ചു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാതെ വി.എസിന്റെ മൗനത്തിനു ചുറ്റും സംവാദങ്ങളെ മാധ്യമങ്ങള്‍ തളച്ചിടുന്നത് അരാഷ്ട്രീയവാദത്തിന്റെ ആയുധങ്ങള്‍ നിര്‍മ്മിക്കലാണെന്നും അദ്ദേഹം പറഞ്ഞു.....
No comments:
Post a Comment