Wednesday, January 28, 2009

പാചക വിദഗ്ധ തങ്കം ഫിലിപ്പ് അന്തരിച്ചു


കോട്ടയം: പ്രശസ്ത പാചക വിദഗ്ധ പദ്മശ്രീ തങ്കം ഫിലിപ്പ്(88) അന്തരിച്ചു. പാചകവിധികളിലൂടെ ഏറെ പ്രസിദ്ധയായ തങ്കം ഫിലിപ്പ് ഒട്ടേറെ പാചക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളുടെയും ഗ്രൂപ്പുകളുടെയും ഉപദേശക സമിതി അംഗവും ബോര്‍ഡ് മെമ്പറുമായിരുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ വകുപ്പില്‍ രജിസ്ട്രാറായിരുന്ന ടി.പി ഫിലിപ്പിന്റെയും എലിസബേത്ത് ഫിലിപ്പിന്റെയും മകളാണ്. കോഴിക്കോട് കൊടക്കലിലാണ് ജനിച്ചത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി കോട്ടയം പള്ളത്ത് വിശ്രമജീവിതത്തിലായിരുന്നു.

ഹോംസയന്‍സ് അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ തങ്കം ഫിലിപ്പ് പാചകലോകത്തിലെ അനന്ത രസങ്ങളെ സ്വയം വരിക്കുകയായിരുന്നു. ലോകത്തിലെ വിഖ്യാതവും വ്യത്യസ്തവുമായ 38 സ്ത്രീ വ്യക്തിത്വങ്ങളില്‍ ഒരാളായി ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തങ്കം ഫിലിപ്പിനെ തിരഞ്ഞെടുത്തിരുന്നു.....


No comments: